‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: mammootty

spot_imgspot_img

ലാലേട്ടനും മമ്മൂക്കയും കടൽകടന്ന് ഹോളിവുഡിലേയ്ക്ക്; വൈറലായി ചിത്രങ്ങൾ

ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. എ.ഐ സാങ്കേതിവിദ്യയിലൂടെയാണ് ഇരുവരെയും ഹോളിവുഡ് കഥാപാത്രങ്ങളാക്കി മാറ്റിയത്. ആദ്യം മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മമ്മൂട്ടിയുടെ ഹോളിവുഡ് ​ഗെറ്റുപ്പും...

‘ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്’; ജെൻസന്റെ വിയോഗത്തിൽ ദു:ഖത്തോടെ മമ്മൂട്ടി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് നടൻ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിന് ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി...

പുതിയ ലുക്കിൽ അറക്കൽ മാധവനുണ്ണി; 4കെ റിലീസിന് മുന്നോടിയായി പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

കേരളക്കരയിൽ ആവേശം തീർത്ത മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ 'വല്യേട്ടൻ' റീ റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണി എന്ന കാഥാപാത്രത്തിന്റെ...

തിയേറ്റർ ഇളക്കിമറിക്കാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി ‘വല്യേട്ടൻ’

കേരളക്കരയിൽ ആവേശം തീർത്ത മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം 'വല്യേട്ടൻ' റീ റിലീസിന് ഒരുങ്ങുന്നു. അറക്കൽ മാധവനുണ്ണിയും അനുജന്മാരും 4കെ മികവിലാണ് മലയാളി പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി...

എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും ആരാധകർ വളരെ ആവേശത്തോടെയാണ് അവയെ സ്വീകരിക്കുന്നത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹമാണ് പ്രേക്ഷകർക്കിടയിലെ...

‘സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്; ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ’; ആദ്യ പ്രതികരണവുമായി മമ്മൂട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ മമ്മൂട്ടി. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ടെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നുമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. സംഘടനയിലെ ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ്...