‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Malayalam cinema

spot_imgspot_img

റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ: മനസ്സ് തുറന്ന് ദിലീപ്

ജനപ്രിയ നായകൻ എന്ന ലേബലിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ദിലീപ്. കഴിഞ്ഞ കുറെ നാളുകളായി ചെയ്ത സിനിമകൾ എല്ലാം ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് പവി...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസിൽ അന്വേഷണം ആരംഭിച്ചു

തിയേറ്ററിൽ കോടികൾ വാരിയ സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം തുടങ്ങിയത്....

പഞ്ചവടിപ്പാലം, തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

മലയാളത്തിന്റെ ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു അദ്ദേ​ഹം. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ...

യുവനടൻ സുജിത്ത് രാജേന്ദ്രൻ അപകടത്തിൽ മരിച്ചു

യുവനടന്‍ സുജിത്ത് രാജേന്ദ്രൻ (32) അപകടത്തില്‍ മരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ്...

സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്ന് പൃഥ്വിരാജ്

താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്ന പൃഥ്വിരാജിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. 'ഞാൻ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ലെന്നും പകരം ലാഭത്തിൽ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളതെന്നുമാണ് താരം പറയുന്നത്. ബോളിവുഡ് നടൻ അക്ഷയ്...

മമിതാ ബൈജു മലയാളത്തിന്റെ സൂപ്പർ നായികാ പദവിയിലേക്കോ?

മികച്ച പ്രതികരണവുമായി തീയറ്ററിൽ പ്രദർശനം തുടരുകയാണ് നസ്ലിനും-മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ പ്രേമലു. മമിതയുടെ മികച്ച പ്രകടനത്തിന് ​ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി...