‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി തേടി എത്തുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. പ്രത്യേകിച്ച് മലയാളികൾ. അത്തരത്തിൽ കുവൈറ്റിലേക്കുള്ള പ്രവാസികളുടെ പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി...
വർത്തമാന കാലത്ത് നിരവധി ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനും പരാതികള്‍ നല്കുന്നതിനുമായി ‘അമാൻ’ സേവനം ആരംഭിച്ചിരിക്കുകയാണ് കുവൈറ്റ്. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴിയാണ് പുതിയ...
നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ മലപ്പുറം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ...
ദീർഘകാലമായി നിർത്തിവച്ചിരുന്ന സന്ദർശന വീസകൾ ബുധനാഴ്ച മുതൽ കുവൈറ്റ് പുനരാരംഭിക്കുന്നു. ടൂറിസ്റ്റ് വീസ, ഫാമിലി വിസിറ്റ് വീസ, കൊമേഴ്സ്യൽ വിസിറ്റ് വീസ എന്നിവയ്ക്ക് മെറ്റ പ്ലാറ്റ്ഫോം വഴി അപ്പോയ്മെന്റ് എടുത്ത് അതാത് ഗവർണറേറ്റുകളിലെ...
കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് വിരലടയാളം നിർബന്ധമാക്കി. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം.
ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഹവല്ലി,...
കുവൈത്ത് ദേശീയ ദിനത്തിന്റെ ഭാഗമായി പൊതുമേലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25, 26 തീയതികളിലാണ് അവധി നൽകിയിരിക്കുന്നതെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ...