‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾ വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും അതിനോടൊപ്പം ചെലവ് കുറയ്ക്കണമെന്നും പറഞ്ഞ മന്ത്രി നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തുമെന്നും കൂട്ടിച്ചേർത്തു.
'വരുമാനം...
ബജറ്റ് ടൂറിസത്തിനായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങി കെഎസ്ആർടിസി. മുംബൈയ്ക്ക് ശേഷം ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ള നഗരമായി ഇതോടെ തിരുവനന്തപുരം മാറും. ബസുകൾ ജനുവരിയോടെയാണ് തലസ്ഥാനത്ത് സർവ്വീസ് ആരംഭിക്കുക....
ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൌകര്യാർത്ഥം കെ.എസ്.ആർ.ടി.സി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32...
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി. പകരം ചുമതല കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് നൽകിയാണ് സർക്കാർ ഉത്തരവായത്. വായ്പ തിരിച്ചടവിനെ ചൊല്ലിയുള്ള...
സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഉത്തരവ്. മോട്ടോർ വാഹന നിയമത്തിലെ...
കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റിൽ. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാൽ (40) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസിൽ വെച്ചാണ്...