‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് നടപ്പാക്കില്ലെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ നിർദേശിച്ചു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി...
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുന്നത്. രാത്രി 11 മണി വരെ ചുരുങ്ങിയ...
വയനാട് കൽപ്പറ്റയിൽ വാഹനത്തിൽ തോട്ടി കൊണ്ട് പോയതിന് എംവിഡി കെഎസ്ഇബിയ്ക്ക് നോട്ടീസ് അയച്ചു. അതേസമയം കറന്റ് ബില്ല് അടയ്ക്കാത്തത്തിന് എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി പകരം വീട്ടി. വൈദ്യുതി ബിൽ അടയ്ക്കാൻ...
200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരുന്നു. മുന്‍കൂര്‍ പണമടച്ച് വൈദ്യുതി ഉപയോഗിക്കാനുള്ള പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ കരാര്‍ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡ്...
രാജ്യത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഇടപെടൽ. കൽക്കരി വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ റെയിൽവേ പ്രഖ്യാപിച്ചു. ഇതിനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കുമെന്ന് അറിയിച്ചു. കൽക്കരി...