‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: krishnakumar

spot_imgspot_img

ദിയ കൃഷ്ണ വിവാഹിതയായി; മനസ് നിറഞ്ഞ് സന്തോഷത്തോടെ കൃഷ്ണകുമാറും കുടുംബവും

നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‌ണ വിവാഹിതയായി. സോഫ്റ്റ്വയർ എൻജിനീയറായ ആശ്വിൻ ഗണേശാണ് വരൻ. ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു...

സഹോദരിയുടെ വിവാഹം; 10 വർഷത്തിന് ശേഷം മെഹന്ദി ഇട്ട് അഹാന കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ വിവാഹത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയാണ് വിവാഹിതയാകാനൊരുങ്ങുന്നത്. ആഘോഷങ്ങളുടെ ഭാ​ഗമായി വീട്ടിലെ എല്ലാവരും മെഹന്ദി ഇട്ടിരിക്കുകയാണ്. താൻ 10 വർഷങ്ങൾക്ക് ശേഷമാണ്...

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയാകുന്നു

നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‌ണ വിവാഹിതയാകുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. പെണ്ണുകാണലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ തന്നെയാണ്...

‘മണ്ണിൽ കുഴി കുത്തി പണിക്കാർക്ക് കഞ്ഞി വിളമ്പി’, വിവാദ പരാമർശത്തിൽ നടൻ കൃഷ്ണ കുമാറിനെതിരെ പട്ടിക ജാതി-പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന രീതിയിലുള്ള ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമർശത്തിൽ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ദിശ പ്രസിഡൻറും സമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ്...

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കൃഷ്ണകുമാർ

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളിൽ അതൃപ്തി അറിയിച്ച് ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ. തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവർത്തകരെ കാണുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത പരിപാടിയിൽ അവഗണിക്കപ്പെട്ടതിൽ...