‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൊല്ലം ഓയൂർ കേസിൽ ജാമ്യാപേക്ഷയുമായി മൂന്നാം പ്രതി പി.അനുപമ. കൊല്ലം അഡീഷനൽ സെഷൻസ് കോടതിലാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്.
തുടർ പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസിൽ...
കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ വണ്ടിക്കുതിരക്ക് അടിയിൽപ്പെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെയായിരുന്നു തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. അച്ഛന്റെ കയ്യിലിരുന്ന കുട്ടി...
കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് പരാതി നൽകാൻ എത്തുന്നവരുടെ കൂട്ടത്തിൽ ഒരു ചെറുപ്പക്കാരനുമുണ്ട്. പരാതികൾ ഓരോന്നായി വായിക്കുന്നതിനിടയിൽ ആ യുവാവിന്റെ പരാതിയും ഉദ്യോഗസ്ഥന്റെ മുന്നിലെത്തി. പരാതി വായിച്ച പോലീസുകാരൻ ആദ്യമൊന്ന് ഞെട്ടി. ഒരുപക്ഷെ...
62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ഒരുങ്ങി. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി...
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കൊല്ലം തേവക്കരയിൽ നടന്നത്. സ്വന്തം അമ്മയേപ്പോലെ കാണേണ്ടിയിരുന്ന 80 വയസുകാരിയായ അമ്മായി അമ്മയെ അതിക്രൂരമായി മരുമകൾ മർദ്ദിച്ചു. ഹയർ സെക്കൻഡറി അധ്യാപികയായിരുന്നിട്ടുപോലും അവൾ ആ...
ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതി അനിത കുമാരിയ്ക്കെതിരെ അമ്മ രംഗത്ത്. തങ്ങളുടെ സ്വത്ത് തട്ടിയെടുത്തെന്നാണ് അനിത കുമാരിയുടെ അമ്മ പറയുന്നത്. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക്...