‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒരു കലാകാരൻ എന്ന നിലയിൽ ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നുണ്ടെന്നും ഇത് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ്...
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കാതൽ ദി കോർ' സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. തണുത്തുവിറങ്ങലിച്ച ദാമ്പത്യ ജീവിതത്തിലും പരസ്പരമുള്ള ബഹുമാനവും കരുതലും കാതലിനേക്കാൾ...
ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച മമ്മൂട്ടി ചിത്രം 'കാതൽ ദ കോറി'നെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു മനുഷ്യനെ സ്വയം സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന മുദ്രവാക്യമാണ് കാതൽ എന്നാണ് ഹൻസൽ മെഹ്ത എക്സിൽ...
മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ' ചിത്രം ഇനി ഒടിടിയിൽ കാണാൻ അവസരം. മമ്മൂട്ടി തന്നെയാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെ...
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കാതൽ ദി കോർ' സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ...
കാതൽ സിനിമയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ. സിനിമ സഭയെ അപമാനിക്കുന്നതാണെന്നാണ് വിമർശനം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് സംഘടിപ്പിച്ച നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സഭയെ അപമാനിക്കുന്ന ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമ്മാതാക്കളെ...