‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2023 ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 2.7 ശതമാനമായതായി സൌദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മെയ് മാസത്തിൽ പണപ്പെരുപ്പം 2.8 ശതമാനമായിരുന്നെങ്കിലും 2022 ജൂണിനെ അപേക്ഷിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാടക, ജലം,...
ജൂൺ അവസാനിക്കുന്നതോടെ യുഎഇയിലെ തൊഴിൽ മേഖലയിൽ രണ്ട് നിയമങ്ങൾ സംബന്ധിച്ച പരിശോധനകൾ ശക്തമാകും.അർദ്ധ വാർഷിക അടിസ്ഥാനത്തിനുളള സ്വദേശിവത്കരണം സംബന്ധിച്ച പരിശോധകളും നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗമായത് സംബന്ധിച്ച...
2023 ജൂൺ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില യുഎഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരിക്കും വില....
2023-ന്റെ തുടക്കം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും. നിയമങ്ങൾ പാലിക്കാത്തപക്ഷം വലിയ തുക പിഴയായി നൽകേണ്ടിവരും.
50 മില്യണിലധികം ദിർഹം...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്ത് റണ്‍വേ നവീകരണം അവസാന ഘട്ടത്തിലേക്ക്. . റണ്‍വെ ജൂണ്‍ 22ന് തുറക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റണ്‍വേ തുറക്കുന്നതോടെ സര്‍വ്വീസുകൾ പൂര്‍ണതോതില്‍ ആരംഭിക്കുമെന്നും ഇതര വിമാനത്താവളങ്ങളിലേക്ക് മാറ്റിയ...