‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുൻ ചെയർമാൻ കെ ശിവനെതിരെ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് രംഗത്ത്. താൻ ഐഎസ്ആർഒ ചെയർമാനാകുന്നത് തടയാൻ മുൻ ചെയർമാൻ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നാണ് സോമനാഥ് പറയുന്നത്. ‘നിലാവു കുടിച്ച സിംഹങ്ങൾ’...
ശ്രീഹരിക്കോട്ട: ഗഗൻയാൻ ആദ്യ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ പലതവണ നിർത്തിവെച്ചിരുന്നു. ശീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നായിരുന്നു...
2035 ഓടെ ഇന്ത്യൻ സ്പേസ് സ്റ്റേഷൻ നിർമിക്കാനുള്ള ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ ബഹിരാകാശ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ചേർന്ന ഉന്നതലയോഗത്തിലാണ് മോദിയുടെ നിർദേശങ്ങൾ. 2040 ൽ...
ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണർത്തുന്ന നടപടി നാളത്തേയ്ക്ക് മാറ്റി ഐഎസ്ആർഒ. ലാൻഡറും റോവറും ഇന്ന് വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് നാളത്തേയ്ക്ക്...
ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ1 സൂര്യനോട് കൂടുതൽ അടുത്തു. ദൗത്യത്തിന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഈ മാസം രണ്ടിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ രണ്ട് ഭ്രമണപഥം...
സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ -1 ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഒ പുറത്തുവിട്ടു. സെപ്റ്റംബർ 2 ന് ആണ് പേടകം വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്ന് പകൽ 11.50 നായിരിക്കും...