‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ അബുദാബി എമിറേറ്റിൻ്റെ ഭാഗമായി ചേർന്നു കിടിക്കുന്ന ചരിത്ര പ്രധാനമായ ദ്വീപുകളിൽ ഒന്നാണ് ഡാൽമ ദ്വീപ്. കടലിൽ അൽ-ദന്ന പർവതത്തിന് വടക്കുപടിഞ്ഞാറായി 42 കിലോമീറ്ററും അബുദാബിയിൽ നിന്ന് 210 കിലോമീറ്ററും ദൂരെമാറിയുളള പ്രദേശം....
മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു. ആഴ്ചയിൽ 2 ദിവസമായിരിക്കും സർവീസ്.
ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു. തിങ്കൾ, വെള്ളി...
ലോക കടലാമ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച അബുദാബി പരിസ്ഥിതി ഏജൻസിയും അൽ ഖാനയിലെ നാഷണൽ അക്വേറിയവും ചേർന്ന് വംശനാശഭീഷണി നേരിടുന്ന ഹോക്‌സ്‌ബിൽ ആമകളെ കടലിൽ തുറന്നുവിട്ടു. ആമകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലാണ് തുറന്നുവിട്ടത്....
യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എമാർ സ്ഥാപകനും അമേരിക്കാന ചെയർമാനുമായ മുഹമ്മദ് അലബ്ബാർ അബുദാബി തീരത്ത് 3.5 ബില്യൺ ഡോളറിന്റെ ഒരു പുതിയ ദ്വീപ് പദ്ധതി പ്രഖ്യാപിച്ചു. റാംഹാൻ ദ്വീപ് എന്നറിയപ്പെടുന്ന...