‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വയസ് 42ൽ എത്തി. എന്നിട്ടും അയാൾ ക്രീസിലിറങ്ങുന്നത് കാണാൻ ഗാലറികൾ ആർത്തിരമ്പുകയാണ്.കരിയറിലെ അവസാന ടൂർണമെൻ്റിലും അയാൾ കാഴ്ചവെക്കുന്നത് മഹേന്ദ്രജാലം. പ്രായമൊക്കെ വെറും നമ്പറല്ലേ.. എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ്റെ പെർഫോമൻസ്.
ഓരോ...
ഐപിഎല്ലിന്റെ തുടക്കം മുതൽ വിവാദങ്ങളിൽ നിറയുന്ന താരമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ. രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതലാണ് ഹാർദിക് ചർച്ചകളിൽ നിറയുന്നത്. ഇപ്പോൾ താരത്തിനെ രൂക്ഷമായി...
ഐപിഎല്ലിന്റെ തുടക്കം മുതൽ വിവിധ വിമർശനങ്ങളും ചർച്ചകളും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോൾ ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎല്ലിലെ ഇംപാക്ട്...
ഐപിഎൽ ആവേശം ദിവസങ്ങൾ കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും ശേഷം ആര് കിരീടമുയർത്തുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. ഇതിനിടെ പുതിയ ചരിത്രങ്ങളും കളിക്കളത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും...
ഐപിഎല്ലിന്റെ തുടക്കം മുതൽ മികച്ച പ്രകടനത്താൽ ക്രിക്കറ്റ് ആരാധകരുടെ മനം കവരുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ നായകനായ സഞ്ജു സാംസണും നിരവധി പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കളിയുടെ ഇടിയിൽ സഞ്ജു എടുക്കുന്ന പല...
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തിലാണ് ഇർഫാൻ പഠാൻ കടുത്ത അതൃപ്തി...