‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2023 പടികടന്നിറങ്ങുമ്പോൾ യുഎഇയിൽ ഉണ്ടായ മാറ്റങ്ങളും പ്രധാന സംഭവങ്ങളും എന്തൊക്കെ ? പുതുവർഷത്തെ പുതിയ പ്രതീക്ഷകളിലേക്ക് നടന്നടുക്കുമ്പോൾ 2023നെ യുഎഇ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം. പ്രവാസികളെ ബാധിക്കുന്നതും അല്ലാത്തതുമായ സുപ്രധാന നിയമമാറ്റങ്ങളിലേക്കും യുഎഇ...
ഒമാനിൽ സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസം പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി...
യുഎഇ നടപ്പാക്കുന്ന നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറസ് പദ്ധതിയിൽ പിഴയില്ലാതെ അംഗമാകാനുളള അവസരം പത്ത് ദിവസം കൂടി മാത്രം. യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിക്ക്...
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 അവസാനം വരെ യുഎഇയിലെ പൊതു- സ്വകാര്യ മേഖലകളിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാരായ 6,755 ആണെന്ന് ജിപിഎസ്എസ്എ. ഗൾഫ് രാജ്യങ്ങളിലെ റിട്ടയർമെന്റ്, സോഷ്യൽ സെക്യൂരിറ്റി അതോറിറ്റികളുടെ സഹകരണത്തോടെ...
തൊഴിൽ നഷ്ട ഇൻഷുറൻസിൽ പിഴകൂടാതെ അംഗമാകാനുളള സമയപരിധ നീട്ടിയെന്ന് യുഎഇയിലെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 1 ന് പകരം 2023 ഒക്ടോബർ 1 വരെയാണ് കാലാവധി...