‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു. എച്ച്കെ പാട്ടീൽ, കൃഷ്ണ ബൈറോഗൗഡ, കെ. വെങ്കടേഷ്, എൻ. ചെലുവരയസ്വാമി, ഡോ. എച്ച്.സി മഹാദേവപ്പ, കാതസാന്ദ്ര എൻ....
രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്പോർട്ട് അനുവദിച്ചു. ഡൽഹി കോടതിയുടേതാണ് ഉത്തരവ്. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്കുള്ള എൻഒസിക്ക്...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചരക്ക് ലോറിയിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് യാത്ര ചെയ്ത ലോറി ഡ്രൈവർമാരെ അംബരിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ...
കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം നേടിയുള്ള ഗംഭീര തിരിച്ചുവരവിന് ശക്തി പകർന്നത് മുൻനിര നേതാക്കളുടെ വിജയം. കപ്പിത്താനായി കോൺഗ്രസിനെ നയിച്ച ഡികെ ശിവകുമാറാണ് ഭൂരിപക്ഷത്തിലും മുന്നിൽ നിൽക്കുന്നത്. ഒന്നേകാൽ ലക്ഷം വോട്ടിന്റെ വൻ...
പ്രതിപക്ഷ സ്ഥാനം പോലുമില്ലാതെ പാർലമെൻ്റിലെ ഒരറ്റത്തേക്ക് കോൺഗ്രസെന്ന പാർട്ടി ഒതുങ്ങിപ്പോയ 2014ൽ ബിജെപിയുടെ രൂക്ഷമായ പരിഹാസത്തോട് ഒരു നേതാവ് മഹാഭാരതത്തെ അനുസ്മരിച്ച് ഹൈദരാബാദി ഹിന്ദിയിൽ പറഞ്ഞതിങ്ങനെ; 'ഞങ്ങൾ എണ്ണത്തിൽ 44 പേരേ ഉള്ളൂവെങ്കിലും...