‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ പറശ്ശിനിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ ഇഫ്താർ സംഗമവും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. സ്വന്തം നാടിനെ പ്രവാസ ലോകത്ത് നെഞ്ചേറ്റുന്നതിനൊപ്പം സൗഹൃദം ഊട്ടിയുറപ്പിക്കുകയും പരസ്പരം കൈത്താങ്ങാവുകയും ചെയ്യുക എന്ന...
ഭക്തി സാന്ദ്രമാകുന്ന ഒരു റമദാൻ കാലം. വിശ്വാസികൾ പ്രാർത്ഥനയ്ക്ക് എത്തുന്ന മസ്ജിദുകൾ മുതൽ ആളുകൾ സംഘടിക്കുന്ന ഇടങ്ങളിലും സോഷ്യൽ മീഡിയ ഉളളടക്കങ്ങളിലും പ്രകടമാണത്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ അറബ് ലോകത്ത് നാടും നഗരവും...
ദുബായിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ (എഫ്ബിഎല്‍) സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലിൽ ഇഫ്താര്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി...
പ്രാർത്ഥനകളുടേയും വ്രതാനുഷ്ഠാനങ്ങളുടേയും മാസമാണ് റമദാൻ. ഒരു മാസം മുഴുവന്‍ നീളുന്ന ദിനചര്യ. ഗൾഫ് മേഖലകളിൽ റമദാനോട് അനുബന്ധമായി ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മാറുന്ന കാലം കൂടിയാണിത്. വീടും തൊഴിലിടവും പൊതുഇടങ്ങളും തുടങ്ങി സകലതും വിശ്വാസികളുടെ...
ദുബായിലെ ഇസ്‌ലാമിക് അഫബർഷ ഹൈറ്റ്‌സിൽ ഭക്ഷണം വിതരണംയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ‘ഹലാ റമദാൻ’ പരിപാടിയിൽ ബർഷ ഹൈറ്റ്സിൽ ഭക്ഷണം വിതരണം ചെയ്തു. 6,000 പേർക്കാണ് അധികൃതർ ഇഫ്താർ വിരുന്ന്...
റമദാൻ മാസത്തിൻ്റെ തുടക്കത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കും പൌരൻമാർക്കും ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.ഖാസർ അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ഇഫ്താർ...