‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് അധികൃതർ ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണെന്ന് നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു....
മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) സഹകരണത്തോടെ മനുഷ്യക്കടത്ത് തടയാൻ തയ്യാറെടുത്ത് ദുബായ് പൊലീസ്. വിഷയം സംബന്ധിച്ച് മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർക്ക് അന്തർദേശീയ വശങ്ങൾ പരിചയപ്പെടുത്താൻ പ്രത്യേക കോഴ്സ് നടത്തി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ്...
കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. 3 വർഷം തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തപ്പെടുക. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച...
മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃ രാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കുന്നതും ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും കുറ്റവാളികൾക്ക് നൽകുന്ന...
അറബ് മേഖലയിലെ മനുഷ്യക്കടത്ത് തടയുന്നതിനായി സൗദി അറേബ്യയുമായി ധാരണയിലെത്തി ഖത്തർ. ഖത്തറിലെ തൊഴിൽ മന്ത്രാലയവും സൗദി അറേബ്യയിലെ മനുഷ്യാവകാശ കമ്മീഷനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള മേഖലയിൽ സഹകരണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ...