‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് എജ്യുക്കേഷൻ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഔദ്യോഗിക ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ച് റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് .ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 വരെ അവധിയായിരിക്കും.
ജൂലൈ...
ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ അബുദാബി എമിറേറ്റിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ അവധി അവസാനിക്കുന്നത് വരെ മവാഖിഫ് പാർക്കിംഗ് ഫീസ് ഒഴിവാക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ്...
അജ്മാനിലെ സർക്കാർ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് മാനവവിഭവശേഷി വകുപ്പ്. എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് റമദാൻ 29 മുതൽ ഹിജ്റ 1444 ഷവ്വാൽ 3 വരെ അവധിയായിരിക്കും. എമിറേറ്റ്സിലെ ഭരണാധികാരികൾക്കും...
യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. ചന്ദ്രക്കല ദർശനത്തെ ആശ്രയിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ നീണ്ട ഇടവേള ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇയുടെ ഫെഡറൽ അതോറിറ്റി...
സൗദിയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും അവധി ലഭ്യമാകും.
വിദേശികൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭ്യമാകുക. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച...
അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്. ഡിസംബര്‍ 16, 17 തീയതികൾ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍. 16, 17 തീയതികള്‍ പൊതു അവധി ദിനങ്ങളായതിനാല്‍...