‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രവാസി വിടവാങ്ങി. കുടുംബത്തോടൊപ്പമുള്ള അസുലഭ മുഹൂർത്തങ്ങൾ സ്വപ്നം കണ്ടിരുന്ന മുംബൈ താന സ്വദേശി ശൈഖ് മുഹമ്മദ് തൽഹയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
ജിദ്ദ...
ഒരുപാട് സ്വപ്നങ്ങൾ കണ്ട് സൗദിയിലേയ്ക്ക് വിമാനം കയറിയ രണ്ട് യുവാക്കൾ. മികച്ച ജോലിയും കുടുംബത്തിന്റെ നല്ല ഭാവിയുമോർത്ത് കടൽ കടന്ന അവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങൾ മാത്രമായിരുന്നു. ഭക്ഷണവും ശമ്പളവുമില്ലാതെ മാസങ്ങളോളമുള്ള പീഢനങ്ങൾ,...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടിക പുറത്തുവിട്ട് എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ്. ഗള്‍ഫില്‍ നിന്നുള്ള മൂന്ന് എയര്‍ലൈനുകള്‍ പട്ടികയില്‍ ഇടം നേടി.
എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്സും...
മലയാളിയുടെ പ്രവാസത്തിൻ്റ സമവാക്യങ്ങൾ മാറ്റിയെഴുതിയ വർഷമാണ് 2023. ഗൾഫ് പ്രവാസം എന്നത് യൂറോപ്പ് കുടിയേറ്റമെന്ന നിലയിലേക്ക് മാറുന്ന കാലം. കുടിയേറ്റ നിരക്ക് വർദ്ധിച്ചത് കേരളത്തെ അങ്കലാപ്പിലാക്കുന്നതിനൊപ്പം പ്രവാസലോകത്തെ നിയമമാറ്റങ്ങളും സാഹചര്യങ്ങളും 2023നെ വേറിട്ടുനിർത്തുന്നു....
ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിരന്തരമായ ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് വിദേശകാര്യവുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ നൽകി. ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി...
ആഭ്യന്തര ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായാണ് ഉള്ളി കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഉള്ളി കയറ്റുമതി നിരോധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം...