‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സ്നേഹത്തിൻ്റേയും ഐക്യത്തിൻ്റേയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ ഗൾഫ് മേഖലയിൽ നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ൻ്റെ സ്മരണയിലാണ് നബിദിനാഘോഷം.നബിദിനത്തെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
നബിദിനത്തോട് അനുബന്ധിച്ച്...
പ്രവാസ ലോകത്തിന് പുതിയ വാർത്താനുഭവം പകരാൻ 'സുപ്രഭാതം'ദിനപത്രത്തിൻ്റ എട്ടാമത് എഡിഷന് 'ഗള്‍ഫ് സുപ്രഭാതം' ദുബായില്‍. മെയ് 18 ശനിയാഴ്ച ദുബായ് വിമന്‍സ് അസോസിയേഷന് ഹാളില്‍ വൈകുന്നേരം 7 മണിക്ക് ഗൾഫ് എഡിഷൻ പ്രകാശനം...
ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ എയർ എന്ത്യ എക്സ്പ്രസിന്റെ സർവ്വീസുകൾ താളംതെറ്റിയിരിക്കുകയാണ്. എന്നാൽ ഈ അവസരം മുതലാക്കി സർവ്വീസ് നടത്തുകയാണ് മറ്റ് വിമാന കമ്പനികൾ. എയർ ഇന്ത്യയിലെ പ്രതിസന്ധിക്ക് പിന്നാലെ വരാനിരിക്കുന്ന സ്കൂൾ വേനൽ...
കേരള ഹയർസെക്കൻഡറി പ്ലസ്ടു പരീക്ഷയിൽ ഗൾഫിൽ 88.03 വിജയം. പരീക്ഷയെഴുതിയ 568 പേരിൽ 500 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 81 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
യുഎഇയിലെ...
എസ്.എസ്.എൽ.സി മികച്ച വിജയം നേടി യുഎഇയിലെ വിദ്യാർത്ഥികൾ. പരീക്ഷയെഴുതിയ 533 വിദ്യാർത്ഥികളിൽ 516 പേരും ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. 96.81 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്...
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക് അധിക വിമാന സർവീസുകളാണ് എയർലൈൻ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ ഷെഡ്യൂളിൻ്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ...