‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പാരീസ് ഒളിംപിക്സിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകം ഉറ്റുനോക്കുന്ന പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ദിവസം ആഘോഷമാക്കുകയാണ് ഗൂഗിൾ. ഇതിനായി പ്രത്യേകമായി ഒരു ഡൂഡിൽ തന്നെയാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ആനിമേറ്റഡ് കഥാപാത്രങ്ങൾ...
ഇന്ത്യയിൽ പുതിയൊരു വാലറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഗൂഗിൾ. ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്പ് ഉപയോഗിക്കുക. ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള...
ഇരുപതു വർഷം മുൻപ് മറ്റ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഇമെയിൽ ഇൻബോക്സുകളുടെ സ്റ്റോറേജ് സ്പേസ് ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജി-മെയിലിന് തുടക്കമിട്ടത്. അന്നേ...
ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിന് ഒരു എതിരാളി എത്തുന്ന. ടെസ്ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് ആണ് ജിമെയിലിന് എട്ടിന്റെ പണി നൽകാൻ ഒരുങ്ങുന്നത്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ...
ഓൺലൈൻ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയ ആപ്പായ ഗൂഗിൾപേ അമേരിക്കയടക്കം ചില രാജ്യങ്ങളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഗൂഗിൾ വാലറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തിയ രാജ്യങ്ങളിലെ സേവനമാണ് അവസാനിപ്പിക്കുന്നത്.
ജൂൺ നാലാം തീയതിവരയേ...
ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗൂഗിളിനെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതവും ഫോൺ ഉപയോഗവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ...