‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: football

spot_imgspot_img

സച്ചിൻ ടെണ്ടുൽക്കറുടെ പിറന്നാൾ സ്പെഷ്യൽ: പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തന്റെ പിറന്നാൾ ആഘോഷിച്ചത്. സച്ചിൻ ഇത്തവണത്തെ തൻ്റെ ജന്മദിനം മുംബൈയിലെ നിരാലംബരായ പെൺകുട്ടികൾക്കൊപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 'ക്രിക്കറ്റിൻ്റെ...

റൊണാൾഡോ ഉപയോഗിച്ച മെത്ത ലേലത്തിന്; ചാരിറ്റി ഫണ്ടിനായി ഹോട്ടലിൻ്റെ തന്ത്രം

പോർച്ചുഗലിൻ്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌഹൃദ മത്സരത്തിനായി സ്ലോവേനിയയിലെത്തിയപ്പോൾ ഉപയോഗിച്ച് മെത്ത ലേലത്തിൽ വിൽക്കാനൊരുങ്ങി ഹോട്ടലുടമകൾ. ലുബ്ലിയാനയിലെ ഗ്രാൻഡ് പ്ലാസ ഹോട്ടലിൻ്റേതാണ് നീക്കം. മാസാവസാനം ലേലം നടക്കുമെന്നാണ് അറിയിപ്പ്. കിടക്കയുടെ പ്രാരംഭ വില 5,300...

‘ഞാൻ സൗദിയെ സ്നേഹിക്കുന്നു’, ഫുട്​ബോളിൽ നിന്ന്​ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മെസ്സി 

സൗദി അറേബ്യയെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് ലോക ഫുട്ബോൾ താരം ലയണൽ മെസ്സി. ഫുട്​ബാളിൽ നിന്ന്​ വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. ഒരു അഭിമുഖ പരിപാടിയിലാണ്​ അർജൻറീനിയൻ താരം മനസ്​ തുറന്നത്​​. സൗദി...

ചരിത്രമാകാൻ സുനിൽ ഛേത്രി; കരിയറിലെ 150-ാം അന്താരാഷ്ട്ര മത്സരത്തിന് ഇന്നിറങ്ങും

അന്താരാഷ്ട്ര ഫുട്ബോളിൽ 150 മത്സരമെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. പിന്നിട്ട നാൾവഴികളിലെല്ലാം വിജയത്തിന്റെ രുചിയറിഞ്ഞ ഛേത്രി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനാണ്. ഇന്ന് ​ഗുവഹാട്ടിയിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നതോടെ...

ആരാധകരുടെ മെസി വിളിയിൽ നിയന്ത്രണം വിട്ടു; അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും

ഫുട്ബോൾ ആരാധകരുടെ ഇഷ്ടതാരം റൊണാൾഡോയ്ക്കെതിരെ നടപടിയുമായി സൗദി ഫുട്ബോൾ ഫെഡറേഷൻ. ​ഗ്രൗണ്ടിൽ വെച്ച് ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഒരു മത്സരത്തിൽ...

മെസ്സി – ക്രിസ്റ്റ്യാനോ പോരാട്ടത്തിന് പ്രത്യേകതയുണ്ട്; ഞങ്ങൾക്ക് ജയിക്കണം: ഇൻ്റർ മിയാമി താരം

റിയാദ് സീസൺ കപ്പിൽ ഫെബ്രുവരി ഒന്നിന് ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി തൻ്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇൻ്റർ മിയാമി മിഡ്‌ ഫീൽഡിങ്...