‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: falcon

spot_imgspot_img

പുതിയ സംഘം ബഹിരാകാശ നിലയത്തിലേക്ക്; നിലവിലെ ക്രൂ മടങ്ങിയെത്തും

നാസ ബഹിരാകാശ നിലയത്തിലേത്ത് പുതിയ സംഘം യാത്രതിരിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഞായറാഴ്ചയാണ് നാൽവർ സംഘം യാത്ര തിരിച്ചത്. സംഘം ചൊവ്വാഴ്ചയോടെ ബഹിരാകാശ നിലയത്തിലെത്തും. നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്,...

ലോക ഫാൽക്കൺ ദിനം; ഉദ്ദേശ പ്രഖ്യാപനത്തിൽ ഒപ്പുവച്ച് യുഎഇ

ലോക ഫാൽക്കൺ ദിനത്തിനായുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ നടന്ന "ഗിർഫാൽക്കൺ" ഫാൽക്കൺ ഡേ ഫോറത്തിലാണ്...

ബഹ്റിൻ രാജാവിന് അപൂർവ്വ ഫാൽക്കണിനെ സമ്മാനിച്ച് റഷ്യ

ബഹ്റിൻ രാജാവിന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ്റ വക അപൂർവ സമ്മാനം. അപൂർവമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയത്. റഷ്യൻ നഗരമായ വ്ലാദിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക്...

ഖത്തർ: ഫാൽകണിന്റെ കണ്ണുകളിലൂടെ, ഖത്തർ ടൂറിസത്തിന്റെ വീഡിയോ പുറത്തിറങ്ങി

ഖത്തറിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഔദ്യോഗിക പക്ഷിയായ ഫാൽകണിന്റെ കണ്ണുകളിലൂടെ ചിത്രീകരിച്ചുകൊണ്ടുള്ള ഖത്തർ ടൂറിസത്തിന്റെ വിഡിയോ പുറത്തിറങ്ങി. 'ഖത്തർ, ഫാൽകണിന്റെ കണ്ണുകളിലൂടെ' എന്ന തലക്കെട്ടിലാണ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്. ഖത്തറിന്റെ ഭൂപ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ...

52 പരുന്തുകളെ തുറന്നുവിട്ട് അബുദാബി പരിസ്ഥിതി ഏജൻസി

ഷെയ്ഖ് സായിദ് ഫാൽക്കൺ റിലീസ് പ്രോഗ്രാമിൻ്റെ ഭാഗമായി ഈ വർഷം 52 പരുന്തുകളെ തുറന്നുവിട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി. കസാക്കിസ്ഥാനിലെ കാരഗണ്ട കാട്ടിലേക്കാണ് പരുന്തുകളെ വിട്ടയച്ചത്. ഏകദേശം 30 വർഷം മുമ്പ് ആരംഭിച്ച...

ദുബായ് ഫാൽക്കൺ ഇൻ്റർചേഞ്ച് പദ്ധതി; രണ്ട് പാലവും ടണലും ഗതാഗതത്തിനായി തുറന്നു

ദുബായിലെ ഷിന്ദഗ കോറിഡോറിൽ രണ്ട് പ്രധാന പാലങ്ങളും ഒരു തുരങ്കവും തുറന്നുകൊടുത്തെന്ന് ഗതാഗത വകുപ്പ്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന...