‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: expats

spot_imgspot_img

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23 രൂപയിലെത്തിയ റെക്കോർഡിന് പിന്നാലെയാണ് പണമൊഴുക്ക്. യുഎഇയില്‍ എക്സചേഞ്ചുകൾ വഴിയും...

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ പ്രവാസികളും

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം. അതേസമയം ധനകാര്യ മന്ത്രി നിർമല സീതാരാമൻ്റെ ഏഴാമത്തെ കേന്ദ്ര ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാൻ പോകുന്നത്. ആദായ നികുതിയിലെ ഇളവുകളും മാറ്റങ്ങളും ഇടത്തരക്കാർക്കും...

പ്രവാസികളെ ചതിക്കുന്ന ല​ഗേജ്! ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നത്. നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച രണ്ട് പേര്‌ പിടിയിലായ സംഭവം...

പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നാലാമത്തെ നഗരമായി റാസൽഖൈമ

റാസൽഖൈമയ്ക്ക് ഒരു പൊൻതൂവൽകൂടി. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരങ്ങളെ വിലയിരുത്തുന്ന ആഗോള സർവേയിൽ നാലാം സ്ഥാനം നേടിയാണ് റാസൽഖൈമ പുതിയ നേട്ടം സ്വന്തമാക്കിയത്. ഇന്റർനേഷൻസ് അവരുടെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗ് റിപ്പോർട്ടിന്റെ...

2.48 ദശലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; വിചാരണ നേരിട്ട് രണ്ട് പ്രവാസികൾ

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സൗദി അറേബ്യയിൽ വിചാരണ നേരിട്ട് രണ്ട് പ്രവാസികൾ. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രവാസികളെ 2.48 ദശലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ്...

പരിശോധന ശക്തം; നിയമ ലംഘനങ്ങൾക്ക് കനത്ത ശിക്ഷയുമായി കുവൈത്ത്

തൊഴില്‍ നിയമ ലംഘകരേയും താമസ നിയമലംഘകരേയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്‌മെൻ്റ് എന്നിവ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനാ...