‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Expatriates

spot_imgspot_img

പ്രവാസികളുടെ പ്രിയപ്പെട്ട ആർജെ ലാവണ്യ അന്തരിച്ചു

റേഡിയോ കേരളത്തിൻ്റെ പ്രിയപ്പെട്ട അവതാരക ലാവണ്യ (41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ക്ളബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം , റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ പ്രവാസി...

പ്രവാസികൾക്ക് സഹായമെത്തിക്കാൻ നോർക്കയിൽ ലീഗൽ കൺസൾട്ടൻ്റ് നിയമനം

വിദേശരാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെയാണ് നിയമിച്ചത്. സൗദി ജിദ്ദയില്‍...

ഖത്തറിൽ പ്രവാസികൾ വിസ നടപടി പൂർത്തിയാക്കാൻ വൈകിയാൽ വൻതുക പിഴ

ഖത്തറിലെത്തുന്ന പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻതുക പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. വിസ ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം, 10,000R ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്നും...

അബുദാബിയിൽ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബുദാബി യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്റെ മകൻ മുഹമ്മദ് അമൻ...

കേരളത്തിൽ വിധിയെഴുത്ത്; ഉറച്ച നിലപാടുമായി പ്രവാസികളും

ലോകസഭാതെരഞ്ഞടുപ്പിൻ്റെ ഭാഗമായി കേരളവും വിധിയെഴുതുകയാണ്. നാട്ടിൽനിന്ന് അകലെയാണെങ്കിലും പ്രവാസലോകത്തും വോട്ടെടുപ്പിൻ്റെ ആവേശവും ആധിയും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ പ്രവാസികളും ശക്തമായ നിലപാടുകൾ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്...

പ്രവാസികളേ ഇതിലേ… കുവൈറ്റിലേക്കുള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റ് പു​ന​രാ​രം​ഭി​ക്കു​ന്നു

മലയാളികൾ ഉൾപ്പെടെയുള്ളവർ അന്നും ഇന്നും ജോലി തേടി ആദ്യമെത്തുന്നത് ഗൾഫ് രാജ്യങ്ങളിലേക്കായിരിക്കും. മലയാളികൾക്ക് ഗൾഫ് രണ്ടാമത്തെ വീട് പോലെയാണെന്ന് പറയും പോലെ ഗൾഫ് രാജ്യങ്ങളിൽ ജോലി തേടി എത്തുന്ന എല്ലാവർക്കും ഗൾഫ് വീട്...