‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: expat

spot_imgspot_img

പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു; വേർപാട് അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ

ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ നാട്ടിൽ വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ഡാനിഷിന്റെ...

ദുബായിലെ പ്രവാസി വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു

ദുബായിലെ പ്രവാസി വ്യവസായി സണ്ണി ചിറ്റിലപ്പിള്ളി (75) അന്തരിച്ചു. ദുബായ് ആസ്ഥാനമായ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ് ചെയർമാനും ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് മുൻ ചെയർമാനുമാണ്. കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ ഫ്ലവർ...

പ്രവാസികളെ ഒരുമിപ്പിച്ച് ലോക കേരളം പോർട്ടൽ; ലളിതമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പ്രവാസി മലയാളികളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ഒരുമിപ്പിക്കുന്നു. ഇതിനായി നോർക്കയുടെ നേതൃത്വത്തിൽ 'ലോക കേരളം' എന്ന പേരിൽ ഒരു പോർട്ടലാണ് ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ തത്സമയ...

12 വർഷമായി സൗദിയിൽ: നാടണയാനുള്ള ശ്രമത്തിനിടെ പ്രവാസിയുടെ മരണം, പപ്പയെ ഒരു നോക്ക് കാണാനുള്ള ഹെലന്റെ കാത്തിരിപ്പ് വിഫലമായി

ജന്മം തന്ന അച്ഛനെ ഒരു നോക്ക് കാണണം. 15 വയസുകാരി ഹെലന്റെ ആ​ഗ്രഹമായിരുന്നു അത്. അച്ഛൻ നാട്ടിലേക്ക് എത്തുന്ന തീയതിയും കുറിച്ച് കാത്തിരിക്കുമ്പോഴാണ് ഇടുത്തീ പോലെ ആ വാർത്ത ഹെലന്റെ കാതിൽ തുളച്ചു...

ഭാര്യയും മക്കളും മൂന്ന് ദിവസം മുമ്പ് ഷാർജയിലെത്തി; സന്തോഷ നിമിഷങ്ങൾക്കിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

പ്രവാസ ജീവിതത്തിന് തണലേകാൻ മൂന്ന് ദിവസം മുമ്പ് കുടുംബം ഷാർജയിലെത്തി. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി പ്രവാസി വിടവാങ്ങി. കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് ദിവസം...

പ്രവാസത്തിൻ്റെ സമവാക്യങ്ങൾ മാറിയ 2023

മലയാളിയുടെ പ്രവാസത്തിൻ്റ സമവാക്യങ്ങൾ മാറ്റിയെഴുതിയ വർഷമാണ് 2023. ഗൾഫ് പ്രവാസം എന്നത് യൂറോപ്പ് കുടിയേറ്റമെന്ന നിലയിലേക്ക് മാറുന്ന കാലം. കുടിയേറ്റ നിരക്ക് വർദ്ധിച്ചത് കേരളത്തെ അങ്കലാപ്പിലാക്കുന്നതിനൊപ്പം പ്രവാസലോകത്തെ നിയമമാറ്റങ്ങളും സാഹചര്യങ്ങളും 2023നെ വേറിട്ടുനിർത്തുന്നു....