‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് എമിറേറ്റിൻ്റെ ഗ്രീൻ ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനായി പുതിയ അതോറിറ്റി രൂപീകരിക്കാൻ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവിട്ടു. പുതുതായി ആരംഭിച്ച ബോഡിയുടെ ഡയറക്ടർ ജനറലായി ഷെയ്ഖ് മുഹമ്മദ്...
അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം 'ക്ലൈമേറ്റ്" ന്യൂട്രൽ സിറ്റി 2050' മാർച്ച് അഞ്ച് മുതൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ...
അബുദാബി പരിസ്ഥിതി ഏജൻസിയുടെ പ്രഥമ ശൈഖ് ഹംദാൻ ബിൻ സായിദ് പാരിസ്ഥിതിക അവാർഡിനായി ഇതിനകം 150 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചത്.
പരിസ്ഥിതി...
യുഎൻ ഫോറത്തിന്റെ 18-ാമത് സെഷനിൽ സൗദി അറേബ്യയുടെ ഹരിത നേട്ടങ്ങൾ ഏറെ ശ്രദ്ധ നേടി. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനാണ് മെയ് 8...
യുഎഇ പ്രസിഡൻ്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു വർഷം തികയ്ക്കുകയാണ്. ഇതിനുിടെ രാജ്യത്തിൻ്റെ പരിസ്ഥിതിയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം ചുക്കാൻ പിടിച്ചത്. ഇതിൽ ഏറ്റവും പ്രധാനം...
ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും പൊതു നയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി). 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണ് പദ്ധതി.ജലദൗർലഭ്യ സൂചികയിലെ ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് അബുദാബി.
ഭൂഗർഭജല സ്രോതസ്സുകളെക്കുറിച്ചുള്ള...