‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Engagement

spot_imgspot_img

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയാകുന്നു

നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‌ണ വിവാഹിതയാകുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. പെണ്ണുകാണലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ തന്നെയാണ്...

നടി എമി ജാക്സണ്‍ വിവാഹിതയാവുന്നു; വരൻ ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക്

നടിയും ബ്രിട്ടിഷ് മോഡലുമായ എമി ജാക്സൺ വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്‌ഞനുമായ എഡ് വെസ്റ്റ്‍വിക്കാണ് വരൻ. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ വെച്ചാണ് ഇരുവരും മോതിരമാറ്റം നടത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ താരങ്ങൾ തന്നെയാണ് പങ്കുവെച്ചത്. സ്വിറ്റ്‌സർലൻഡിലെ...

സഹോദരിയുടെ വിവാഹനിശ്ചയത്തിൽ തിളങ്ങി സായ് പല്ലവി; വൈറലായി വീഡിയോ

സഹോദരി പൂജ കണ്ണൻ്റെ വിവാഹ നിശ്ചയത്തിൽ തിളങ്ങി സായ് പല്ലവി. തന്റെ ഇഷ്ട വേഷമായ സാരിയിൽ തന്നെയാണ് താരസുന്ദരി വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. കുടുംബത്തിനൊപ്പം ചടങ്ങിൽ പങ്കെടുത്ത ശേഷം നൃത്തം ചെയ്ത് ആഘോഷിക്കുന്ന...

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വളരെ നാളത്തെ പ്രണയത്തിന് ശേഷം പുതുവത്സരത്തിലായിരുന്നു ഷൈനും മോഡലായ തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ചടങ്ങുകൾ...

കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയങ്ങൾ; ഇവന്റ് ഓർഗനൈസ് ചെയ്തത് അപർണ ബാലമുരളി

ഒരു നടി എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദേശീയ പുരസ്‌കാര ജേതാവായ അപർണ ബാലമുരളി. ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ ഒരുക്കിയാണ് അപർണ ബാലമുരളി ഇപ്പോൾ ശ്രദ്ധേയയായിരിക്കുന്നത്. അപർണ...

നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, അതിസുന്ദരിയായി താരിണി; വൈറലായി വീഡിയോ

നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം പുറംലോകമറിയുന്നത്. നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. വളരെ നാളത്തെ...