‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ നാലാം ഘട്ട വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ...
സോളാർ പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസി രാജ്യങ്ങളുടെ മൂലധന വിപണിക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്. ഇതിന് അനുകൂലമായി അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ...
ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായ സഹകരണം ശക്തമാക്കാനുളള നീക്കവുമായി സൗദി. ധാരണാ പത്രത്തിന്റെ കരട് ഇന്ത്യയുമായി ചര്‍ച്ചചെയ്യാനും തുടര്‍നടപടികൾ സ്വീകരിക്കാനും സൗദി മന്ത്രിസഭായോഗത്തിന്റെ തീരുമാനം . ഇതിനായി സൗദി ഊര്‍ജ മന്ത്രി അബ്ദുൽ അസീസ്...
സുസ്ഥിര വൈദ്യുതി ഉൽപ്പാദനത്തിനായി അഞ്ച് പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ. 3,300 മെഗാവാട്ട് ശേഷിയുള്ള കാറ്റ്, സൗരോർജ്ജ പദ്ധതികൾക്കാണ് തുടക്കമായത്. നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ്...
ഊർജം, കാലാവസ്ഥാ , ചാന്ദ്ര പര്യവേക്ഷണം തുടങ്ങി വിവധ മേഖലകളില്‍ കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും. സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎഇ-ഫ്രഞ്ച് ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നത് യുഎഇ പ്രസിഡന്റ് ശൈഖ്...