‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ കോർപ്പറേഷൻ. വടക്കേ അമേരിക്ക പോലുള്ള വിപണികളിൽ 5ജി ഉപകരണങ്ങളുടെ വിൽപന കുറഞ്ഞതിനു പിന്നാലെ, മൂന്നാം പാദത്തിൽ കമ്പനിയുടെ വിൽപന 20 ശതമാനം കുറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം.
ഈ...
ജീവനക്കാർക്ക് സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് തുറമുഖ- കസ്റ്റംസ് ഫ്രീ സോൺ കോർപ്പറേഷൻ നാഷണൽ ബോണ്ടിൻ്റെ പങ്കാളിത്തതോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. 76 ശതമാനം വ്യക്തികളും യുഎഇയിൽ സമ്പാദ്യത്തിനും നിക്ഷേപത്തിനും...
ജീവനക്കാരുടെ വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് അവരെ ഓഫിസിലേക്കെത്തിക്കാൻ വമ്പൻ ഓഫറുകളുമായി ഗൂഗിൾ. ജീവനക്കാരെ എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കാനാണ് ഗൂഗിൾ പാടുപെടുന്നത്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസിലെ ഗൂഗിളിന്റെ ഓഫീസിൽ തന്നെയുള്ള ഹോട്ടലില്‍ ഡിസ്കൗണ്ട് നിരക്കില്‍...
തൊഴിൽ സമയം 8 മണിക്കൂറിൽ കൂടരുതെന്ന നിർദേശവുമായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഉച്ചവിശ്രമത്തിന്റെ പേരിൽ തൊഴിലാളികളെ അധികസമയം ജോലി എടുപ്പിക്കരുതെന്നും മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി...
എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇളവ് അനുവദിച്ച് യുഎഇ. അതിനാൽ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഇനി സ്വമേധയാ തീരുമാനമെടുക്കാാൻ സാധിക്കും. എമിറേറ്റ്സ് എയർലൈൻ വക്താവാണ് ഇത്...