‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫെബ്രുവരി ആറിനുണ്ടായ തുര്‍ക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയയിൽ മാത്രം 35,418ഉം സിറിയയിൽ 5800ഉം മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷവും രക്ഷാപ്രവര്‍ത്തനം ശ്രമകരമായി തുടരുകയാണ്.
ദുരന്തമുണ്ടായി പത്താം ദിവസവും...
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 8000 കടന്നു.
പൂര്‍ണമായി തകര്‍ന്ന ആറായിരത്തിലേറെ കെട്ടിടങ്ങൾക്കടിയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി ആളുകൾ ജീവനോടെ കെട്ടിടങ്ങൾക്കുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. അതേസമയം അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നെന്നും...
ലോകജനസംഖ്യ 800 കോടി കടന്ന ദിവസം! ജീവനോടെയുള്ള മനുഷ്യരുടെ ഔദ്യോഗിക കണക്കാണിത്. ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന അടയാളപ്പെടുത്തുന്ന ദിവസമെന്ന പ്രത്യേകത നവംബർ 15നാണ്. ഇതിൽ ഏറ്റവും...
ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങളുടെ പേരില്‍ പരിഭ്രാന്തിവേണ്ടെന്ന് യുഎഇ ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇ നിവാസികൾ ഭയപ്പെടേണ്ടതില്ലെന്നും യുഎഇയിലെ കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് നിര്‍മ്മിച്ചതാണെന്നും ഭൗമ പഠന കേന്ദ്രം സുനാമി മുന്നറിയപ്പ്...
ഗൾഫ് മേഖലയെ ആശങ്കയാക്കി വീണ്ടും ഭൂചലനം.ദക്ഷിണ ഇറാനിലാണ് ശക്തമായ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ...
കഴിഞ്ഞ ദിവസം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. നൂറുകണക്കിന് ആളുകൾക്കാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. മണ്ണിലും കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങിയവരെ കണ്ടെത്താനുളള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
അതേസമയം കനത്ത...