‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് ഇന്റെർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എമിറേറ്റ്സ്, ഫ്ലൈദുബായ് സർവ്വീസുകൾ സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 മുതൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ് സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ...
യുഎഇയിൽ ചൊവ്വാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം കഴിഞ്ഞ രണ്ട് ദിവസമായി ദുബായ് ഇൻ്റർനാഷണലിൽ (ഡിഎക്സ്ബി) റദ്ദാക്കിയത് മൊത്തം 884 വിമാന സർവ്വീസുകൾ. വെള്ളപ്പൊക്കം മൂലം ഡിഎക്സ്ബിയിൽ വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്....
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോർഡുകൾ കുറിയ്ക്കുന്നതിൽ എന്നും മുന്നിലാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡി.എക്സ്.ബി.) രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ.) കഴിഞ്ഞവർഷത്തെ റാങ്കിങ്ങിലാണ് ഡി.എക്സ്ബി....
ഏവിയേഷൻ കൺസൾട്ടൻസി ഒഎജി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023-ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി). 56.5 ദശലക്ഷം സീറ്റിംഗ് കപ്പാസിറ്റിയുള്ള ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) പിന്നിൽ...
യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന ഒരു യാത്രക്കാരനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) ഹാലുസിനോജെനിക് ഗുളികകളും മറ്റ് നിയമവിരുദ്ധ മയക്കുമരുന്ന് വസ്തുക്കളും കടത്തിയതിന് അറസ്റ്റ് ചെയ്തു.
7.38 ഗ്രാം ഭാരമുള്ള കൊക്കെയ്ൻ, 274.59 ഗ്രാം...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എയർ കാനഡയുടെ ആദ്യത്തെ ഇൻബൗണ്ട് ഫ്ലൈറ്റിനെ സ്വാഗതം ചെയ്തു. ടെർമിനലിൽ നിന്ന് സർവീസ് നടത്തുന്ന നാലാമത്തെ അന്താരാഷ്ട്ര എയർലൈനാണിത്.
ടൊറൻ്റോയിൽ നിന്നുള്ള എയർ കാനഡ ഫ്ലൈറ്റ് AC056,...