‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചിലരെങ്കിലും പരീക്ഷകളിൽ കോപ്പിയടിച്ചിട്ടുള്ളവർ ആണ്. എന്നാൽ യുഎഇയിൽ ഇത്തരം കോപ്പിയടികൾക്ക് കനത്ത പിഴ ഈടാക്കും. പരീക്ഷകളിൽ കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ 2 ലക്ഷം ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പരീക്ഷകളിലെ തട്ടിപ്പ് തടയുന്നതിനുള്ള ഫെഡറൽ...
ലോകത്തെ മികച്ച അത്യാധുനിക സൗകര്യങ്ങളോടെ കാൻസറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനൊരുങ്ങി ദുബായ്. നിരവധി പേരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി അൽ ജദ്ദാഫ് ഏരിയയിലാണ് ആദ്യ സംയോജിത, സമഗ്ര കാൻസർ ആശുപത്രി...
പരിശ്രമങ്ങളും പ്രാർത്ഥനകളും വിഫലമാക്കി ദുബായിൽ കാണാതായ നായക്കുട്ടി മരണപ്പെട്ടതായി നിഗമനം. ദുബായിലെ അൽ ഗർഹൂദിൽ നിന്ന് കാണാതായ മൂന്ന് വയസുള്ള നായക്കുട്ടി കാർതട്ടി മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന തന്റെ പ്രിയപ്പെട്ട നായയുടെ...
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദുബായിൽ വെച്ച് കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഉടമ. നായയെ സുരക്ഷിതമായി...
മാളിൽ കൂടി ഇലക്ട്രിക് കാറുകളിൽ സഞ്ചരിച്ച് ഷോപ്പിംഗ് നടത്തിയാലോ? ദുബായിൽ അങ്ങനെ ഒരു അവസരം വന്നു ചേരുകയാണ്. ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ 'ഫീമെയിൽ ബുർജ് ഖലീഫ' എന്ന പുതിയ മാൾ പദ്ധതിയിടുകയാണ്...
പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോല്പന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനവുമായി ദുബായ് സെൻട്രൽ ലബോറട്ടറി. ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചിയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് ആരംഭിച്ചത്.
പുതിയ പരിശോധനാ...