‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Dubai

spot_imgspot_img

റമദാനിൽ ദുബായിലെയും അബുദാബിയിലെയും ട്രക്ക് നിരോധന സമയം ഇങ്ങനെയാണ് 

വിശുദ്ധ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റൂട്ടുകളിലും പ്രദേശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ട്രക്ക് നിരോധന സമയം ദുബായിലെ അധികൃതർ പരിഷ്കരിച്ചു. ഇതനുസരിച്ച് E11 രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ...

എമിറാത്തി വ്യവസായി സയീദ് ജുമാ അൽ നബൂദ അന്തരിച്ചു

എമിറാത്തിയിലെ പ്രമുഖ വ്യവസായിയും സയീദ് ആന്റ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനുമായ സയീദ് ജുമാ അൽ നബൂദ അന്തരിച്ചു. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം...

ദുബായിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്; 2023ൽ ആരംഭിച്ചത് 15,000ലധികം കമ്പനികൾ

ദുബായിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 38 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായിൽ കഴിഞ്ഞ വർഷം മാത്രം 15,000ലധികം ഇന്ത്യൻ കമ്പനികളാണ്...

മികച്ച പ്രകടനം കാഴ്ചവെച്ച 100 ടാക്‌സി ഡ്രൈവർമാർക്ക് ദുബായ് ആർ.ടി.എ.യുടെ ആദരം

മികച്ച പ്രകടനം കാഴ്ചവെച്ച ടാക്സി ഡ്രൈവർമാർക്ക് ടാക്സി സെക്ടർ എക്സലൻസ് പുരസ്കാരം നൽകി ആദരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ, ടാക്‌സി എക്‌സലൻസ്...

ഐപിഒയിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ച് പാർക്കിൻ

ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് കടന്നതിന് പിന്നാലെ മാർക്കറ്റിൽ ഡിമാന്റ് വർധിച്ചു. ഇതോടെ പാർക്കിൻ ഐപിഒയിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ചു. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്...

ദുബായിൽ ഇഫ്താർ ഭക്ഷണം നൽകുന്നതിന് 1,200 പെർമിറ്റുകൾ നൽകി

ദുബായിൽ ഇഫ്താർ വിതരണത്തിനായി 1,200 പെർമിറ്റുകൾ നൽകിയതായി ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ പെർമിറ്റ് മൂലം പ്രതിദിനം 12 ലക്ഷം ഇഫ്താർ ഭക്ഷണം നൽകുമെന്ന് വകുപ്പ്...