‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ദുബായിൽ ആറ് സ്ട്രീറ്റുകളിൽ പ്രത്യേക ബസ്, ടാക്സി പാതകൾ പ്രഖ്യാപിച്ചു. ഈ പുതിയ പാതകൾ വരുന്നതോടെ ചില റൂട്ടുകളിൽ ബസ്സുകളും ടാക്സികളും വഴിയുള്ള യാത്രാ...
ഞായറാഴ്ച്ച മുതൽ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാസൽ ഖോർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള ഭാഗത്ത് ട്രക്ക് ചലന സമയങ്ങളിൽ മാറ്റം. തിരക്കുള്ള സമയങ്ങൾ ക്രമീകരിക്കും. ഇതനുസരിച്ച് രാവിലെ 6.30...
ഇനി ദുബായ് - അബുദാബി യാത്ര അരമണിക്കൂറിൽ സാധ്യമാകും. ചെറു വിമാനങ്ങൾക്ക് കുത്തനെ പറന്നുയരാനുള്ള ലാൻഡിങ്, ടേക്ക് ഓഫ് സംവിധാനമായ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകി. റോഡ്...
താത്കാലികമായി നിർത്തിവെച്ച ബസ് സർവ്വീസുകൾ പുനരാരംഭിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി. ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസുകളാണ് പുനരാരംഭിച്ചത്.
ദുബായിലെ യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ...
വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ തലശേരി സ്വദേശിയായ പ്രതിശ്രുത വരൻ ദുബായിൽ മരണപ്പെട്ടു. തലശേരി ചേറ്റംകുന്ന് സ്വദേശിയായ മുഹമ്മദ് ഷാസ് (28) ആണ് മരണപ്പെട്ടത്. അടുത്ത മാസം അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്....
യുഎഇയിൽ ദിവസങ്ങൾക്ക് മുമ്പ് തകർത്തുപെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മഴയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വൃത്തിഹീനമാകുകയും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് ദുബായിയുടെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കാനായി ഇറങ്ങിത്തിരിച്ചത്. അക്കൂട്ടത്തിൽ...