‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സന്ദർശകരുടെ പറുദീസയായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണിന് വിട. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജ് വീണ്ടും ചരിത്രം സൃഷ്ടിച്ചാണ് അവസാനിച്ചിരിക്കുന്നത്. ഇത്തവണ ഗ്ലോബൽ...
ഇക്കഴിഞ്ഞ മഴയിൽ ദുബായിൽ ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. കെട്ടിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടതും കുത്തിയൊലിച്ചു പോകുന്ന റോഡുകളും വാഹനങ്ങളുമെല്ലാം പതിവ് കാഴ്ച്ചകളായിരുന്നു. മഴ മൂലം നശിച്ച വാഹനങ്ങൾ നന്നാക്കാൻ വർക്ക്ഷോപ്പുകളിൽ അനുഭവപ്പെട്ട തിരക്ക് ചെറുതൊന്നുമല്ല....
യുഎഇയിൽ കഴഞ്ഞ മാസം പെയ്ത ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദുബായിലെ പല മെട്രോ സ്റ്റേഷനുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് അടച്ചിട്ട നാല് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ്...
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. പക്ഷെ, കാലത്തിന്റെ ഫ്രെയിമുകൾക്ക്...
റാസൽഖൈമയിലും പറക്കും ടാക്സികൾ പറ പറക്കും, 2027-ഓടെ റാസൽഖൈമയിലും പറക്കും ടാക്സികൾ യാഥാർത്ഥ്യമാകും. റാസൽഖൈമയിലും എയർ ടാക്സികൾ അവതരിപ്പിക്കുന്നതിന് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി അധികൃതർ കരാർ ഒപ്പിട്ടു.
അറേബ്യൻ ട്രാവൽ മാർക്കറ്റിൻ്റെ (എടിഎം) രണ്ടാം ദിനത്തിൽ...