‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക നഗരങ്ങളിൽ ദുബായ് ഒന്നാമതെത്തണം. അതാണ് ഇന്നത്തെ ദുബായ് ഭരണാധികാരികളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 200 പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരിക്കുകയാണ് ദുബായ്...
ദുബായിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിന് പുതിയ സംവിധാനവുമായി മുനിസിപ്പാലിറ്റി. ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതിനായി സ്മാർട്ട് ഉപകരണമായ മറൈൻ സ്ക്രാപ്പറാണ് അവതരിപ്പിച്ചിരിക്കുന്നത്. ദുബായ് ക്രീക്കിലും കനാലിലും പെങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ...
മിന്നൽ പണിമുടക്കുമായി നടന്ന് എയർ ഇന്ത്യയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണ്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊയ്തത് കോടികളാണ്.
എമിറേറ്റ്സ് ഗ്രൂപ്പ് 2023-24 സാമ്പത്തിക...
സത്യസന്ധതയ്ക്ക് വീണ്ടും അംഗീകാരവുമായി ദുബായ് പൊലീസ്. കളഞ്ഞുകിട്ടിയ വാച്ച് കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലൻ മുഹമ്മദ് അയാൻ യൂനിസിനെയാണ് ദുബായ് പൊലീസ് ആദരിച്ചത്. വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കളഞ്ഞുകിട്ടിയതോടെ മുഹമ്മദ് അയാൻ യൂനിസ്...
ഗതാഗത തിരക്കിൽ ഏറെ വലയുന്ന നഗരമാണ് ദുബായ്. അതുകൊണ്ട് തന്നെ എങ്ങനെ ഗതാഗത തിരക്ക് കുറയ്ക്കാം എന്ന് മുൻകൂട്ടി കണ്ട് അതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ ജാഗരൂഗരാണ് ദുബായ് ഭരണ കൂടം. ട്രാഫിക്...
ദീർഘകാല ഗെയിമിംഗ് വിസ അവതരിപ്പിച്ച് ദുബായ്. 2033-ഓടെ 30,000 ഗെയിം ഡെവലപ്പർമാരെ ആകർഷിക്കുന്നതിലൂടെ നഗരത്തെ ആഗോള ഗെയിമിംഗ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ദുബായ് കൾച്ചറിന് കീഴിലുള്ള ഗെയിമിംഗ് വിസ ഗോൾഡൻ...