‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇപ്പോൾ എവിടെ നോക്കിയാലും എഐയുടെ സാന്നിധ്യമുണ്ട്. ലോകമെമ്പാടും എഐ യുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുകയാണ്. 10 ലക്ഷം പേർക്ക് എ.ഐ പ്രോംറ്റ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന വൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ദുബായ്. ലോകത്തിലെ...
മകനെ കാണാനില്ലെന്ന പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഒരു മാതാവ്. തിരുവനന്തപുരം നെല്ലിമുക്ക് സ്വദേശിയായ ജിതിനെയാണ് ദുബായിൽ വെച്ച് കഴിഞ്ഞ 40 ദിവസത്തിലധികമായി കാണാതായത്. ഇതോടെ സഹായം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ജിതിന്റെ...
2023ൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) നൽകിയ ഗോൾഡൻ വിസകളുടെ എണ്ണം 158,000 ആയി. 10 വർഷം വരെ നീണ്ടുനിൽക്കുന്ന വിസകളാണ് ഗോൾഡൻ വിസകൾ.
2022ൽ...
നല്ലൊരു ജോലിയാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ സുവർണാവസരമൊരുക്കുകയാണ് ദുബായിൽ നടക്കുന്ന കരിയർ ഫെയർ. ഇന്ന് നടക്കുന്ന കരിയർ ഫെയറിൽ 100ലധികം പോർക്കാണ് ഉറപ്പായ ജോലി വാഗ്ദാനം ചെയ്യുന്നത്. ടൈംസ് സ്ക്വയർ സെൻ്ററിൽ വെച്ച്...
ഹോട്ടൽ ഷോ ദുബായ് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ട്രേഡ് ഷോയായ 'ഹോട്ടൽ ഷോ ദുബായ് 2024 ജൂൺ 4-ന് ആരംഭിക്കാൻ...
ജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാഗമായി സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും കാൽനട യാത്രക്കാർക്കും അനുയോജ്യമായ പുതിയ മൾട്ടി യൂസ് ട്രാക്ക്...