‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിൽ സൂപ്പർ സെയിൽ ആരംഭിച്ചു. ദുബായിൽ നടക്കുന്ന മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ ഈ വാരാന്ത്യത്തിൽ 500-ലധികം ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവ് ഗ്ദാനം ചെയ്യുന്നുണ്ട്. മെയ് 31 മുതൽ ജൂൺ...
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്ന എന്ന ലക്ഷ്യവുമായാണ് ദുബായ് കാൻ പദ്ധതി ആരംഭിച്ചത്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിസൗഹൃദ ബദൽസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയത്തിലാണ് എത്തിയിരിക്കുന്നത്.
നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള...
ദുബായ് എയർപോർട്ട് ഫ്രീസോണിലെ (DAFZA) സ്മാർട്ട് പോലീസ് സ്റ്റേഷൻ (എസ്പിഎസ്) താൽക്കാലികമായി അടച്ചിടും. ഉപഭോക്താക്കളോട് എമിറേറ്റിലെ മറ്റ് സ്ഥലങ്ങളിലെ ശാഖകൾ സന്ദർശിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ശാരീരിക സാന്നിധ്യമില്ലാതെ ആളുകൾക്ക്...
കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷയ്ക്ക് (കീം) ഒരുങ്ങി യുഎഇ. ഇന്ത്യയ്ക്കു പുറത്തുള്ള ഏക പരീക്ഷാ കേന്ദ്രമായ ദുബായിൽ 402 പേരാണ് രജിസ്റ്റർ ചെയ്തത്. ജൂൺ 6 മുതൽ 8 വരെ ദുബായ്...
ശക്തമായ മഴയേത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ടതോടെ അടച്ചിട്ട ദുബായിലെ എനർജി മെട്രോ സ്റ്റേഷൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയണ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി വ്യക്തമാക്കിയത്. മെയ് 28-ന് സ്റ്റേഷൻ പ്രവർത്തനം...
ദുബായിൽ ഇനി പാർക്ക് ചെയ്തുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. ദുബായിലുടനീളമുള്ള പെയ്ഡ് പാർക്കിംഗ് സോണുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി...