‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജൂണിൽ ശമ്പളം നേരത്തെ ലഭിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഉത്തരവനുസരിച്ച് ജൂൺ 13-നാണ് ദുബായിലെ...
വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള നൂതന സംവിധാനം ആരംഭിച്ച് ദുബായ്. ദുബായിലെ ജബൽ അലി ഏരിയയിലാണ് ആദ്യത്തെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷൻ അനാച്ഛാദനം ചെയ്തത്. പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ...
യുഎഇയിൽ താപനില ഉയരുന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗതഗത വകുപ്പ്. ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയത് ടയറുകളേയും മറ്റും ബാധിക്കാതിരിക്കാനാണ് മുൻകരുതൽ നിർദ്ദേശം. വാഹനങ്ങൾ പതിവായി പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണമെന്ന് ദുബായ്...
ദുബായിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ആരംഭിക്കാനൊരുങ്ങി അധികൃതർ. ദുബായിലെ ആറ് പ്രധാന സ്ഥലങ്ങളിലായി 7,500 പണമടച്ചുള്ള പാർക്കിംഗ് ഇടങ്ങളാണ് ആരംഭിക്കുക. കൂടുതൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂലൈ...
വ്യാജ പാസ്പോർട്ടുമായി വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം വ്യാജ പാസ്പോർട്ടുമായി പിടിയിലായത് 366 യാത്രക്കാരാണ്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്...
ദുബായിൽ ആദ്യമായി ഫ്ലോട്ടിംഗ് കാൽനട പാലം നിർമ്മിക്കുന്നു. അൽ മംസാർ ബീച്ചിൽ 200 മീറ്റർ നീളത്തിലാണ് കാൽനട പാലം നിർമ്മിക്കുക. അൽ മംസാർ ബീച്ചിൻ്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഫ്ലോട്ടിംഗ് പാലം നിർമ്മിക്കുകയെന്നാണ്...