‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബലിപെരുന്നാൾ അവധി നാളെ ആരംഭിക്കാനിരിക്കെ ദുബായിൽ വിസ സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയുള്ള സമയക്രമമാണ് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻ്റെ...
ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ജൂൺ 15 (ശനി) മുതൽ ജൂൺ 18 (ചൊവ്വ) വരെയാണ് മൾട്ടി ലെവൽ പാർക്കിംഗ്...
വലിയപെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ്...
ദുബായിലെ സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ യോഗ്യത നേടിയ അധ്യാപകരെ ഉടൻ ലഭ്യമാക്കാൻ പദ്ധതി. എമിറേറ്റിലെ അധ്യാപകർക്കായി എഐ ഉപയോഗത്തിലും അതിൻ്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി...
തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ കുടുംബാംഗങ്ങളുടെ യാത്ര അയപ്പിന് അനുമതിയില്ല. വിടപറച്ചിലും മറ്റും വീട്ടിൽ തന്നെ ആകാമെന്ന് അധികൃതരുടെ നിർദ്ദേശം. ബലിപെരുന്നാൾ, വേനൽ അവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരക്കുകയാണ് ദുബായ് അന്താരാഷ്ട്ര...
വമ്പൻ ഓഫറുകളുമായി പുതിയ നോൾ കാർഡ് അവതരിപ്പിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവ് ലഭിക്കുന്ന...