‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി അധികൃതർ. റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്മാർട്ട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. 2026ഓടെ ദുബായിലെ പ്രധാനപ്പെട്ട എല്ലാ...
ജലവിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ദുബായ്. ഇതിന്റെ ഭാഗമായി ലുസൈലി, ഹാസ്യാൻ, ഹത്ത എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമ്മിക്കാനാണ് തീരുമാനം. ദുബായിയുടെ സുസ്ഥിര വികസനത്തോടൊപ്പം എമിറേറ്റിലെ ജല ലഭ്യത വർധിപ്പിക്കുന്നതിന്റെ...
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വിവിധ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളുമാണ് അധികൃതർ യാത്രക്കാർക്കായി ഒരുക്കുന്നത്. ഇപ്പോൾ ബലിപെരുന്നാൾ അവധി ദിനത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരുടെ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ദുബായ്...
നാല് പതിറ്റാണ്ട് മുമ്പുള്ള ഒരു സ്വപ്നം , എമിറേറ്റ്സ് എയർലൈൻസിൻ്റെ രൂപീകരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ മനസ്സുതുറന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പിലെ...
ഓരോ ദിവസങ്ങൾ കഴിയുംതോറും ജീവിത ചെലവുകൾ വർധിക്കുകയാണ്. ജോലിക്കായി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെലവിനനുസരിച്ച് ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ് പലരും. ഇത്തരത്തിൽ ജീവിത ചെലവ് താങ്ങാൻ പറ്റാത്ത നഗരങ്ങളുടെ...
ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി പ്രത്യേക പൊലീസ് സംഘം വരുന്നു. 'ഹെറിറ്റേജ് പൊലീസ്' എന്നു പേരിട്ട പുതിയ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി സഹകരിച്ച് പ്രവർത്തിക്കുമെന്ന കരാറിൽ ദുബായ് പൊലീസും സാംസ്കാരിക വകുപ്പായ ദുബായ്...