‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫലപ്രദമായി ലഹരികടത്തുകൾ തടഞ്ഞ് ദുബായ് പൊലീസ്. കഴിഞ്ഞ വർഷം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് 1,273 ലഹരിക്കടത്ത് ശ്രമങ്ങളാണ് പൊലീസ് തടഞ്ഞത്. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ...
ദുബായ് സമ്മർ സർപ്രൈസസ് എത്തുന്നു. വൻവിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരവസരം. ജൂൺ 28 വെള്ളിയാഴ്ച ദുബായ് വേനൽക്കാല ഫ്ലാഷ് സെയിലിൽ 90% വരെ കിഴിവ് നേടാം. നൂറിലധികം പ്രമുഖ ബ്രാൻഡുകളും...
ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിന് നീക്കം. ആദ്യ ചുവടുവയ്പ്പായി ഗതാഗതഗ വകുപ്പ് (ആർ.ടി.എ) സ്വൈഡൻ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു ആർടിഎയിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യൻ,...
ദുബായിൽ ഇനി മഴവെള്ളം കെട്ടിനിൽക്കില്ല. മഴവെള്ളം ഒഴുക്കിക്കളയാൻ വമ്പൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 30 ശതകോടി ദിർഹം ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്....
നൂതന പ്രവർത്തനങ്ങൾക്കായുള്ള ആദ്യ മാതൃകാ സംരംഭമായ ദുബായ് ഫ്യൂച്ചർ സൊല്യൂഷൻസിൻ്റെ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക് അനുമതി. ദുബായ് കിരീടാവകാശിയും ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ (DFF) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ...
മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് അധികൃതർ. അവധിക്കാലത്ത് ദുബായ് ക്രോക്കോഡൈൽ പാർക്കിലേയ്ക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. 11 വയസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ പ്രവേശനം ലഭിക്കുക.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്...