‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആരെയും ആതിശയിപ്പിക്കുന്ന നിരവധി നിർമ്മിതികൾ തലയുയർത്തി നിൽക്കുന്ന നഗരമാണ് ദുബായ്. അക്കൂട്ടത്തിൽ ലോകത്തെ അതിശയിപ്പിക്കുന്ന മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ്...
എല്ലാവരുടെയും സ്വപ്ന നഗരമായ ദുബായിലെ റോഡുകൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ഇടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ ആ ആഗ്രഹം സാധിച്ചുതരികയാണ് ദുബായ് മുനിസിപ്പാലിറ്റി. ഇനി നിങ്ങൾ നിർദേശിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുന്ന പേരുകളിലാകും...
ദുബായിലെ പൊതുബസ് സർവീസിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസ് സർവീസ് നടത്താൻ പുറംജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്നാണ് ആർടിഎ ചെയർമാൻ മാത്തർ അൽ...
ദുബായിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും ഡെലിവറി റൈഡർമാർക്കും കർഷകർക്കും മറ്റും മാനുഷിക സഹായമെത്തിക്കാൻ അൽ ഫ്രീജ് ഫ്രിഡ്ജ് കാമ്പെയ്നുമായി സന്നദ്ധ സംഘടനകൾ. സൗജന്യ തണുത്ത വെള്ളം, ഐസ്ക്രീം,...
ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി മൊബൈൽ ഫോൺ വഴി പുതുക്കാൻ അവസരം. റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്. സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ്...
ദുബായ് എമിറേറ്റിലെ വാണിജ്യ ഗതാഗതസേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പുതിയ കരാർ ഒപ്പിട്ടു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സ്വകാര്യ സ്ഥാപനമായ ട്രക്കർ ടെക്നോളജീസ് ഡിഎംസിസി കമ്പനിയും തമ്മിലാണ് കരാർ...