‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2024-ൽ ദുബായിൽ നടന്ന വാഹനാപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങളാണ് നടന്നത്. അപകടകരമായ റിവേഴ്സിംഗ്, ട്രാഫിക് ഫ്ലോയ്ക്കെതിരായ ഡ്രൈവിംഗ്, നിർബന്ധിത പാതകൾ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബാഗേജുമായി ബന്ധപ്പെട്ട...
ദുബായിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 55.7 ദശലക്ഷത്തിലധികം യാത്രകൾ ലോഗ് ചെയ്യപ്പെട്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം...
ദുബായിൽ പുതിയ മാൾ വരുന്നു. സാധാരണ മാളുകളിൽ നിന്നും വ്യത്യസ്തമായി എമിറേറ്റിലെ മസ്ജിദുകളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 40 ദശലക്ഷം ദിർഹം ചിലവിൽ പുതിയ മാൾ നിർമ്മിക്കുന്നത്. മാളിൻ്റെ വാർഷിക വരുമാനം ദുബായിലെ എൻഡോവ്മെൻ്റുകൾ...
ദുബായിൽ ജലഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി രണ്ട് ജലപാതകൾ കൂടി തുറന്നു. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായ് ക്രീക്ക് ഹാർബർ മേഖലയിലെ താമസക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ജലപാതകൾ ആരംഭിച്ചത്.
ഇമാർ...
ദുബായിൽ ടോൾ നിബന്ധന പുതുക്കി ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്. പുതുക്കിയ നിബന്ധന അനുസരിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് ചുമത്തപ്പെടുന്ന പ്രതിവർഷ പരമാവധി പിഴ 10,000 ദിർഹമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
നിയമലംഘനത്തിന് ഒരു വാഹനത്തിന്...