‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന
കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.
വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും...
ദുബായ് ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) കമ്മ്യൂണിറ്റിയിൽ ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന...
ദുബായിൽ ഗവൺമെൻ്റ് ജീവനക്കാർക്ക് വേനൽക്കാലത്ത് വെള്ളിയാഴ്‌ച കൂടി അവധി നൽകും. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 12 മുതൽ സെപ്‌തംബർ 30 വരെയാണ് പദ്ധതി നടപ്പിലാക്കുക. ഈ കാലയളവിൽ ജോലി സമയം ഏഴ് മണിക്കൂറായി...
ദുബായിലൂടെ സർവ്വീസ് നടത്തുന്ന പരമ്പരാഗത ബസുകൾ നിർത്തലാക്കി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകളാണ് ഘട്ടം ഘട്ടമായി ഒഴിവാക്കുക.
ദുബായ് ക്ലീൻ...
ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...
ദുബായിൽ ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. 10 വിശ്രമ കേന്ദ്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതിൽ 6 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി (അഡ്നോക്) സഹകരിച്ചാണ്...