‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി എസ്. ആരിഫ് മുഹമ്മദാണ് മരിച്ചത്. 33 വയസ്സായിരുന്നു.
അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം.ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ്...
ദുബായില്‍ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാന്‍ ഇനി ടാക്സി സൗകര്യവും. സ്കൂളുകളിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനായി മിക്ക രക്ഷിതാക്കളും സ്കൂൾ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ ടാക്സി സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ്...
ദുബായിൽ ആയിരം മോട്ടോർബൈക്ക് റൈഡർമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ്. സുരക്ഷാ , മാനേജ്‌മെൻ്റ് സേവനങ്ങൾ, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങൾ എന്നീ സേവനങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് നിയമനമെന്ന് കമ്പനി...
റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് രണ്ട് പേർക്ക് പിഴ ചുമത്തി ദുബായ് പൊലീസ്. ഒരു ബൈക്ക് യാത്രക്കാരനും പിക്ക് അപ് ട്രക്ക് ഡ്രൈവർക്കുമാണ് പൊലീസ് പിഴ ചുമത്തിയത്.
ആംബുലൻസ്, പൊലീസ്,...
മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (എം.ഇ.ബി.എ.എ) സംഘടിപ്പിക്കുന്ന പത്താമത് എയർലൈൻ ഷോ ദുബായിൽ നടത്തപ്പെടും. ഡിസംബർ 10ന് ആരംഭിക്കുന്ന ഷോ ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ...
ദുബായിൽ ഈ വർഷമുണ്ടായ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങൾക്കും അതിവേഗം പരിഹാരം കാണാനായതായി റിപ്പോർട്ട്. ഓരോ കേസും ശരാശരി 13 ദിവസൾക്കകം തീർപ്പാക്കാനായെന്ന് ദുബായ് കോടതികളിലെ തർക്ക പരിഹാര കേന്ദ്രത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ...