‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന യുഎഇ പൌരൻമാർക്ക് അവസരം. ദുബായ് പൊലീസിൻ്റെ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ ഒരു തസ്തികയിലേക്ക് സർവകലാശാലയോ ഹൈസ്കൂൾ ബിരുദമോ ഉള്ള യുഎഇ പുരുഷ പൗരന്മാർക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ സഹിതം...
ബുർജ് ഖലീഫയ്ക്ക് ശേഷം ദുബായിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് അസീസിയുടെ ഉയരം വെളിപ്പെടുത്തി അധികൃതർ. 725 മീറ്റർ ഉയരമാണ് ടവറിനുള്ളത്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി...
ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ദുബായിൽ മൂന്ന് സ്കൂളുകൾ അടപ്പിച്ചു. 2023-2024 അധ്യയന വർഷത്തിൻ്റെ അവസാനത്തിലാണ് മൂന്ന് സ്കൂളുകൾ പൂട്ടിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് നടപടി.
ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച...
ദുബായിൽ ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ റൈഡറെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ...
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ സേവന കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർധിക്കുകയാണ്. എല്ലാ എമിറേറ്റുകളിലും അധികൃതർ പൊതുമാപ്പ് സേവന കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ട്. വിസാ നിയമം ലംഘിച്ചവർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ...
ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26ന് തുടക്കമാകും. 30 ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ച് നവംബർ 24 വരെയാണ് സംഘടിപ്പിക്കുന്നത്. ദുബായിലെ നിവാസികൾക്കിടയിലും സഞ്ചാരികൾക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നത്....