‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്രക്കുകൾക്ക് സമയനിയന്ത്രണം വരുത്താനൊരുങ്ങി ദുബായ്. 2025 ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിലാണ് ട്രക്കുകൾ ഓടിക്കുന്നതിന് സമയനിയന്ത്രണം വരുന്നത്. വൈകിട്ട് 5.30 മുതൽ രാത്രി 8...
ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പാർക്കിൻ. ദുബായ് ആസ്ഥാനമായുള്ള പാർക്കിൻ കമ്പനി യുഎഇക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ നൽകാനുള്ള കരാറിൽ...
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ദുബായിൽ കൂടുതൽ സൗകര്യമൊരുങ്ങുന്നു. ദുബായ് ജലവൈദ്യുതി വകുപ്പിന്റെ (ദീവ) നേതൃത്വത്തിലാണ് ഗ്രീൻ ചാർജർ സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. 400ലധികം 'ഗ്രീൻ ചാർജർ' സ്റ്റേഷനുകളാണ് നിലവിൽ വരിക.
ഇലക്ട്രിക് വാഹനങ്ങൾക്കായി 700...
ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാഗമായി 22 ദിവസത്തെ ആഘോഷപരിപാടികൾക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. 21 അടി ഉയരമുള്ള ക്രിസ്മസ് ട്രീയിൽ ദീപങ്ങൾ തെളിച്ചായിരുന്നു ദുബായ് ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ്...
ഫെസ്റ്റിവൽ സീസൺ ആരംഭിക്കാനിരിക്കെ ഡ്രൈവർമാർക്ക് നിർദേശവുമായി ദുബായ് പൊലീസ്. ക്രിസ്തുമസ്-പുതുവർഷ ആഘോഷങ്ങളേത്തുടർന്ന് റോഡിൽ തിരക്ക് വർധിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്നാണ് ദുബായ് പൊലീസ് നിർദേശിച്ചത്.
വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ...
കുടുംബത്തോടൊപ്പം ദുബായ് ഗ്ലോബൽ വില്ലേജ് ആസ്വദിക്കാൻ ഇതാ പുതിയ ഓഫർ. പുതിയ ഫാമിലി പാക്കാണ് ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസാണ്...