‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് നിലവിലുള്ളത്. അനിയന്ത്രിതമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലുള്ളത്. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈസൻസ് നേടേണ്ടത് യുഎഇയിൽ നിർബന്ധമാണ്. എന്നാൽ ഒരോ എമിറേറ്റിലും...
ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിൻ്റെ വിമാനം വൈകി പറന്നത് രണ്ട് മണിക്കൂറിലധികം. സാങ്കേതിക തകരാറിനേത്തുടർന്ന് ഇന്നലെയാണ് വിമാനം വൈകിയത്.
ഇന്നലെ വൈകുന്നേരം ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ 547 വിമാനമാണ് സാങ്കേതിക തകരാർ...
ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ പരമാവധി വേഗപരിധി...
ദുബായ് എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെൻ്റർ വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 10 ബില്യൺ...
അമിത വേഗതയിൽ വാഹനമോടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ311) മണിക്കൂറിൽ 220 കിലോ മീറ്റർ വേഗത്തിൽ വാഹനം ഓടിച്ചതിനാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ്...