‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് എക്സ്പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാനിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 76,000-ത്തോളം പേരെ ഉൾക്കൊള്ളാൻ സൗകര്യങ്ങളുള്ളതാണ്...
ഇന്ത്യൻ കോൺസുലേറ്റിൻ്റെ അറ്റസ്റ്റേഷൻ സേവനം ഈ മാസം 7 മുതൽ പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. ഈ സേവനം നൽകുന്ന ഐവിഎസ് ഗ്ലോബലിൻ്റെ ഓഫീസാണ് കൂടുതൽ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്നത്. ഊദ് മേത്തയിലെ...
ദുബായ് അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് റൂട്ടുകൾ താത്കാലികമായി തിരിച്ചുവിട്ടു. പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് ബസ് ഗതാഗതം വഴിതിരിച്ചുവിട്ടതെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ മക്തൂം പാലത്തിലൂടെ പോകുന്ന ബസുകൾ...
സഞ്ചാരികൾക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുന്ന ദുബായ് മിറാക്കിൾ ഗാർഡന്റെ 13-മത് സീസൺ നാളെ ആരംഭിക്കും. ഇത്തവണ മിറാക്കിൾ ഗാർഡൻ ഒരുക്കിയിരിക്കുന്ന കൗതുകകരമായ കാഴ്ചകൾ എന്തൊക്കെയാണെന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
മുൻ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇ...
ദുബായിലെ ജലഗതാഗത മേഖലയുടെ പ്രവർത്തനം ഇനി കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാകും. ഇതിനായി പ്രത്യേക സമയക്രമം തയ്യാറാക്കാൻ തിരുമാനിച്ചിരിക്കുകയാണ് ആർടിഎ. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്ക്കാണ് ഓരോ സീസണിലും പ്രത്യേക സമയക്രമം...
ദുബായ് ഗ്ലോബൽ വില്ലേജിന് ഒക്ടോബർ 16ന് തിരി തെളിയും. ഇതിനുമുന്നോടിയായി വിഐപി പായ്ക്കുകളുടെ വിൽപന ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അംഗീകൃത പ്ലാറ്റ്ഫോമിൽ നിന്ന് മാത്രമേ വിഐപി പായ്ക്കുകൾ വാങ്ങാൻ പാടുള്ളുവെന്ന മുന്നറിയിപ്പ് നൽകുകയാണ്...